എരുമേലിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ; യുവാക്കളെയും , സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്; ഇയാളുടെ വാഹനത്തിൽ നിന്നും 417 പാക്കറ്റോളം ഹാൻസും 4000 രൂപാ കറൻസി നോട്ടുകളും കണ്ടെത്തി
എരുമേലി : യുവാക്കളെയും , സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം , ഈരാറ്റുപേട്ട,നാടക്കൽ ഭാഗത്ത് വെള്ളിയാലക്കൽ വീട്ടിൽ, പരീക്കുട്ടി മകൻ താഹിർ.വി.പി (28) യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കളെയും , സ്കൂൾ കുട്ടികളെയും , കടകളെയും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
എരുമേലി പോലീസ് മുക്കൂട്ടുതറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ ഓടിച്ചു കൊണ്ടുവന്ന ബൊലേറോ വാഹനത്തിൽ നിന്നും 417 പാക്കറ്റോളം നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത് കൂടാതെ വിൽപ്പന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന 4000 രൂപാ കറൻസി നോട്ടുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. എരുമേലി എസ്.എച്ച്.ഓ വി.വി.അനിൽകുമാർ , എസ്.ഐ. ശാന്തി.കെ.ബാബു , എ.എസ്.ഐ മാരായ ജോസഫ് ആന്റണി ,രാജേഷ് , സീനിയർ സി.പി.ഓ മാരായ സിജികുട്ടപ്പൻ , ഷാജി ജോസഫ് , രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയതത്. തുടന്ന് ഇയാളെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി