Spread the love

എരുമേലി:എരുമേലി ഗ്രാമപഞ്ചായത്തംഗം രാജിവെച്ചു ഒഴക്കനാട് വാർഡ് അംഗം യുഡിഎഫിലെ സുനിമോൾ പി.എസ് ആണ് ഇന്ന് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചത്. ആരോഗ്യവകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 തസ്തികയിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജി.

video
play-sharp-fill

പഞ്ചായത്ത് അംഗങ്ങൾ ആയ ജസ്‌ന നജീബ് ,സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു . മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുനിമോളുടെ വോട്ടാണ് അസാധുവായിപ്പോയത് .എൽ ഡി എഫിനും യൂ ഡി എഫിനും തുല്യ മെമ്പര്മാരായിരുന്നു ഉണ്ടായിരുന്നത് .

ഒരു സ്വതന്ത്രനും .തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ എൽ ഡി എഫിനൊപ്പം ചേർന്നപ്പോൾ ഒരുവോട്ട് അസാധുവാകുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ നറുക്കെടുപ്പിൽ എൽ ഡി എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി .ഇപ്പോൾ യൂ ഡി എഫ് അംഗം സുനിമോൾ രാജി വച്ചതോടെ ഒഴാക്കനാട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും