Saturday, April 25, 2026

തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലെ ബോട്ട് മുങ്ങി അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. വർക്കല സ്വദേശികളാണ് മരിച്ചത്.

video
play-sharp-fill

പത്തിലധികം പേർ കുടുങ്ങി കിടക്കുന്നു. പൊലീസ് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എയർ ആംബുലൻസ് എത്തിക്കാനും നീക്കം നടക്കുന്നു.25 ഓളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.

പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലുംപെട്ടാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത് .പത്തുപേരെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.