play-sharp-fill
ഈരാറ്റുപേട്ട – വാഗമൺ, മൂന്നാർ ഗ്യാപ്  റോഡ്, അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക്; രാത്രി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും വിലക്കിയതായി കോട്ടയം ജില്ലാ കളക്ടർ

ഈരാറ്റുപേട്ട – വാഗമൺ, മൂന്നാർ ഗ്യാപ് റോഡ്, അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക്; രാത്രി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും വിലക്കിയതായി കോട്ടയം ജില്ലാ കളക്ടർ

കോട്ടയം: ഈരാറ്റുപേട്ട – വാഗമൺ, മൂന്നാർ ഗ്യാപ് റോഡിൽ അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക് പതിച്ചു.

ജില്ലയിൽ രാത്രി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും വിലക്കിയതായി ജില്ലാ കളക്ടർ.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ഉത്തരവായതായി കോട്ടയം ജില്ലാ കളക്ടറുടെ അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group