സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്;അഴിമതിക്കെതിരേയുള്ള പി.ജയരാജന്‍റെ സന്ധിയില്ലാ സമരം തുടര്‍ന്നാല്‍ യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അടി തെറ്റുമെന്നും റിപ്പോര്‍ട്ടിൽ പരാമർശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം വീണ്ടും സജീവമാക്കിയതിനു പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്.ഈ യുവ നേതാവിന്‍റെ സ്ഥലമിടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി റിസോര്‍ട്ട് വിവാദം വീണ്ടും തലപൊക്കിയത്. രണ്ടാംനിരയില്‍നിന്നു ഒന്നാംനിരയിലേക്ക് എത്താനുള്ള തന്ത്രവും യുവനേതാവിന്‍റെ നീക്കത്തിനു പിന്നിലുണ്ടെന്നു പറയുന്നു.
റിസോര്‍ട്ട് വിവാദം രൂക്ഷമായി തുടരുകയാണെങ്കില്‍ ഈ യുവ നേതാവിന്‍റെയും ഒരു സിഐടിയു നേതാവിന്‍റെയും സെക്രട്ടേറിയറ്റിലെ ഒരു സംഘടനാ നേതാവിന്‍റെയും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ഇ.പി. ജയരാജന്‍ അനുകൂലികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ വിജിലന്‍സ് കേസ് വന്‍ തുക കൈപ്പറ്റി അട്ടിമറിക്കാന്‍ ചില സിപിഎം നേതാക്കള്‍ നടത്തിയ നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാണ്. തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിലെ സംഘടനാ നേതാവ് നടത്തിയ വന്‍ അഴിമതികളുടെ ലിസ്റ്റും ഒരു വിഭാഗം തയാറാക്കി വരുന്നുണ്ട്.
അഴിമതിക്കെതിരേയുള്ള പി. ജയരാജന്‍റെ സന്ധിയില്ലാ സമരം തുടര്‍ന്നാല്‍ യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അടി തെറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ.പി ക്കെതിരെ പ്രചാരണം തുടര്‍ന്നാല്‍ തങ്ങള്‍ മനസ് തുറക്കുമെന്നും ഇതോടെ വന്‍ മരങ്ങള്‍ തന്നെ കടപുഴകുമെന്നും ഇ.പി. അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരള ബാങ്കില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച ഇ.പിയുടെ ഭാര്യ ഇന്ദിരയ്ക്ക് ആയുര്‍വേദ റിസോര്‍ട്ടില്‍ നിക്ഷേപം നടത്താന്‍ ആരുടേയും ചീട്ട് വേണ്ടെന്നും പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള നിര്‍മാണ പ്രവൃത്തികളാണ് റിസോര്‍ട്ടില്‍ നടന്നിട്ടുള്ളതെന്ന് ആര്‍ക്കും മനസിലാക്കാവുന്നതാണെന്നും ഇ.പി അനുകൂലികള്‍ പറയു