കോട്ടയം ജില്ലയിലെ വനിതാ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ സംരംഭസഹായം ; ഇപ്പോൾ തന്നെ അപേക്ഷിക്കാം….
കോട്ടയം : കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ (സാഫ്), നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.
മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവർ കുടുബത്തിലുള്ളവർ, ട്രാൻസ്‌ജൻഡേഴ്സസ്, വിധവകൾ, തീരനൈപുണ്യ കോഴ്‌സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും
സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല പദ്ധതി തുകയുടെ 75 ശതമാനം ഗ്രാൻ്റും, 20 ശതമാനം ബാങ്ക് ലോണും. 5 ശതമാനം ഗുണഭോക്ത്യ വിഹിതവുമായിരിക്കും ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും വാല്യൂ ആഡഡ് ഫിഷ് പ്രോസസ്സിംഗ് ഡ്രൈ ഫിഷ് യൂണിറ്റ്. ഫിഷ് ബൂത്ത്. വാല്യൂ ആഡഡ് പ്രോഡക്ട് ഫ്രൂട്ട്സ് & വെജിറ്റബിൾസ്, റസ്റ്ററൻ്റ്/ഹോട്ടൽ, കാറ്ററിംഗ് സർവ്വീസ്, ഫ്ളോർ മിൽ, ബേക്കറി/ഫുഡ് പ്രോസസ്സിംഗ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ലാബ് & മെഡിക്കൽ സ്റ്റോർ, പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി. ഓൾഡ് എയ്‌ജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ്സ് സെൻ്റർ, കുട നിർമ്മാണം, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവ്വീസ്.
ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെൻ്റർ, ട്യൂഷൻ സെൻ്റർ, ഐടി അനുബന്ധ സ്ഥാപനങ്ങൾ, മുതലായ യൂണിറ്റുകൾ ആരംഭിക്കാവുന്നതാണ്.
അപേക്ഷകൾ കോട്ടയം ജില്ലയിൽ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ നിന്നും വൈക്കം മത്സ്യഭവൻ ഓഫീസിൽ നിന്നും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലും, വൈക്കം മത്സ്യഭവൻ ഓഫീസിലും 31/07/24 വരെ സ്വീകരിക്കുന്നതായിരിക്കും.
വിവരങ്ങൾക്ക് ഫോൺ നമ്പർ 9495801822, 9961499883, 04812 566823