Spread the love

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടൻ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ 113-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

video
play-sharp-fill

വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് ടൊവിനോ പറഞ്ഞു. സിനിമാ രംഗത്തെ ആളുകളുടെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം അനുകൂലിച്ചു. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നത് അഭിനന്ദനാർഹമാണെന്നും പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതെന്നും വ്യക്തമാക്കി. നിലവിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തീരുമാനം ഇല്ലെന്നും, സാഹചര്യം അനുകൂലിച്ചാൽ ഭാവിയിൽ ആലോചിക്കാമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ഏത് മുന്നണി അധികാരത്തിലെത്തിയാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.