
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ പോളിങ് ബൂത്തില്‍ എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്.
മാതാവ് മറിയാമ്മ ഉമ്മനും സഹോദരി മറിയ ഉമ്മനും ഒപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. ശേഷം മാധ്യമങ്ങളെ കണ്ട ചാണ്ടി ഉമ്മൻ പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണ് ഇന്ന് എന്നായിരുന്നു പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ ഒന്നും രണ്ടും വർഷമല്ല, ഒൻപത് വർഷമാണ് ഈ സർക്കാർ വേട്ടയാടിയതെന്നും അങ്ങനെ വേട്ടയാടിവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും എന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
പുതുപ്പള്ളിയെ ഫണ്ട് തരാതെ എല്‍ഡിഎഫ് ദ്രോഹിച്ചെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റല്‍, പാലങ്ങള്‍ എന്നിവയെല്ലാം അതേ നിലയില്‍ തന്നെ നിലനില്‍ക്കുകയാണ്.
പണി തീരത്തെ സിവില്‍ സ്റ്റേഷന് പിതാവിന്റെ പേരിട്ട് ആക്ഷേപിച്ചെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള എന്നിവയടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയായി ഒരു യുഡിഎഫ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.







