തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം ; തെരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം ; തെരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടമായി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടക്കും. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഏഴു ജില്ലകളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പും ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി നവംബർ 11 നാണ് അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം സീറ്റുകൾ നിശ്ചയിക്കുന്നത് അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. ട

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മധ്യത്തോടെ പുതിയ ഭരണസമിതി നിലവിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. െ

1200 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾ രണ്ടായി വിഭജിക്കും. കോവിഡ് രോഗികളായവർക്ക് പോസ്റ്റൽ വോട്ട് നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളിൽ കോവിഡ് ബാധിക്കുന്നവർക്കും പോസ്റ്റൽ വോട്ട് തന്നെ നടപ്പാക്കാനാണ് ആലോചനയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.