Spread the love

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭാര്യ പത്രിക നല്‍കി. കൗണ്‍സിലർ മണ്‍സൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയില്‍ മത്സരിക്കുന്നത്.

video
play-sharp-fill

38-ാം വാർഡില്‍ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് മണ്‍സൂർ പ്രതികരിച്ചു. കോണ്‍ഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി ചെമ്പകത്തെ നിർത്തിയതില്‍ നേരത്തെ നേതൃത്വത്തിനരിരെ മണ്‍സൂർ പ്രതികരിച്ചിരുന്നു.

അംഗം പോലുമല്ലാത്തയാള്‍ക്ക് എങ്ങനെ സീറ്റ് കൊടുക്കാനാവുമെന്നായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ മറുചോദ്യം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കാത്തിരിക്കൂവെന്നും വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group