Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരുടെ ഈ അധ്യയന വർഷത്തെ സ്ഥലംമാറ്റ നടപടികൾ വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. സെൻസസ് ചുമതലകൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് വകുപ്പിന്റെ വിശദീകരണം.

video
play-sharp-fill

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നടപടി. ജില്ലാതലത്തിലുള്ള അധ്യാപക സ്ഥലംമാറ്റങ്ങളും മരവിപ്പിച്ചിട്ടുണ്ട്. സെൻസസ് ഡ്യൂട്ടിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റവും നിലവിൽ അനുവദിക്കില്ല.

സർക്കാർ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തി. സ്ഥലംമാറ്റം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പുതിയ സർക്കാർ അധ്യാപകദ്രോഹ നടപടികൾക്ക് തുടക്കമിട്ടുവെന്നാണ് കെ.എസ്.ടി.എയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ തുറക്കുന്നതിന് മുൻപ് അധ്യാപക സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.