play-sharp-fill
എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനധികൃത ഫോൺ ചോർത്തൽ, കബളിപ്പിക്കൽ എന്നീ കേസുകളിലുമാണ് അറസ്റ്റ്.

ചിത്ര രാമകൃഷ്ണയെ നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രത്യേക ജഡ്ജി സുനൈന ശർമ്മ അനുമതി നൽകി.

ജഡ്ജി പുറപ്പെടുവിച്ച മുൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മുൻ എൻഎസ്ഇ എംഡിയെ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയത്. ഇഡി നൽകിയ ഹർജിയിൽ ജഡ്ജി പ്രതികൾക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group