Friday, April 24, 2026

ഭൂകമ്പത്തെ കുറിച്ച് ചർച്ച ചെയ്യവെ പാർലമെന്റിൽ ഭൂമി കുലുക്കം!

Spread the love

ഭൂകമ്പത്തെക്കുറിച്ചു ചർച്ച ചെയ്യവെ പാർലെമെന്റിൽ ഭൂമി കുലുക്കം. യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിനിലെ പാർലെമെന്റിലാണു ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഇൻഷുറൻസ് വിതരണം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തവേ ഭൂമി കുലുങ്ങിയത്.

video
play-sharp-fill

വീഡിയോയിൽ ഒരു വനിതാ നേതാവ് സംസാരിക്കുന്നത് കാണാം. പെട്ടെന്ന് ഭൂമി ചെറുതായി കുലുങ്ങുന്നതും നേതാവും മറ്റ് അംഗങ്ങളും സംസാരം നിർത്തി ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.