
ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിവാദത്തില്‍ ഒടുവില്‍ നടപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
പരീക്ഷ മൂല്യനിർണ്ണയത്തിലെ വീഴ്ച്ചയില്‍ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നല്‍കേണ്ട സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല. തുടക്കത്തിലെ പാളിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ്, പുനർമൂല്യനിർണ്ണയ നടപടികളും പാതിവഴിയില്‍.
പ്ലസ്ടു പരീക്ഷ എഴുതിയ 18 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ സിബിഎസ്‌ഇ നടപടി. ഒടുവില്‍ പാളിച്ചകളില്‍ കർശന നപടിയിലേക്ക് കടക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മൂല്യനിർണ്ണയത്തിലടക്കം വന്ന വീഴ്ച്ചകള്‍ പരിശോധിക്കാനാണ് അഭ്യന്തര അന്വേഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദകമ്പനിയായ COEMPT ന് കരാർ നല്‍കിയതില്‍ റിപ്പോർട്ട് തേടി. ടെൻഡർ നടപടികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. കമ്പനിക്ക് അനൂകൂലമായി ടെൻഡർവ്യവസ്ഥകള്‍ അടക്കം തിരുത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് മന്ത്രാലയം ഇടപെടുന്നത്.







