Friday, April 24, 2026

‘മോശം സിനിമകളെ പ്രേക്ഷകർ കൈവിടും ; ഞാനതിന്റെ ഇരയാണ്’

Spread the love

തെലുങ്കിൽ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് ചിരഞ്ജീവി. കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയായിരുന്നു താരത്തിന്‍റെ അവസാന റിലീസ്. അദ്ദേഹത്തിന്‍റെ മകനും യുവ തെലുങ്ക് സൂപ്പർസ്റ്റാറുമായ രാം ചരൺ തേജയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ വൻ മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതേക്കുറിച്ച് ചിരഞ്ജീവി മനസ് തുറന്നിരിക്കുകയാണ്.

video
play-sharp-fill

ഒരു തെലുങ്ക് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ആദ്യ ഷോയുടെ പ്രീ-റിലീസ് ഇവന്‍റിൽ സംസാരിക്കവെ, മോശം ചിത്രങ്ങൾ പ്രേക്ഷകർ ഉപേക്ഷിക്കുമെന്ന് ചിരഞ്ജീവി പറഞ്ഞു. നല്ല ഉള്ളടക്കമുള്ള സിനിമകൾ നൽകിയാൽ അവർ തീർച്ചയായും തീയേറ്ററുകളിലെത്തും. ബിംബിസാര, സീതാരാമം, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ കുറിച്ചായിരുന്നു ചിരഞ്ജീവിയുടെ പരാമർശം. മോശം ചിത്രം രണ്ടാം ദിവസം തന്നെ പ്രേക്ഷകർ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.