
കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്. ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിച്ചു.
2025-26 കാലഘട്ടത്തില്‍ ഓക്സിജന്‍ ഷോറൂമുകള്‍ വഴി നത്തിംഗിന്റെ ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയതെന്ന് നത്തിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു.
ഓക്സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, നത്തിംഗ് കേരള സോണല്‍ ഡിസ്ട്രിബ്യൂട്ടര്‍ ബാലു എം.നായര്‍,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്സിജന്‍ മൊബൈല്‍ ഡിവിഷന് ഹെഡ് സി.ആര്. ഗീവര്‍ഗീസ്, നത്തിംഗ് ഏരിയ സെയില്‍സ് മാനേജര്‍ മില്‍ട്ടണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.







