എൻ.സി സന്തോഷ് കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു ; അന്വേഷണ മികവിന്റെ തലപ്പാവുമായി ഇനി  കോഴിക്കോട്ട്

എൻ.സി സന്തോഷ് കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു ; അന്വേഷണ മികവിന്റെ തലപ്പാവുമായി ഇനി കോഴിക്കോട്ട്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അന്വേഷണ മികവിന്റെ തലപ്പാവുമായി കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി   എൻ.സി സന്തോഷ് ചുമതലയേറ്റു.  കഴിഞ്ഞ ദിവസമാണ് സന്തോഷിന് ഡിവൈ എസ് പിയായി പ്രമോഷൻ ലഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ക്രൈംബ്രാഞ്ചിലുമടക്കം ഇൻസ്‌പെക്ടറായി ജോലി ചെയ്ത് മികച്ച  ട്രാക്ക് റെക്കോർഡുമായാണ്  ഇദ്ദേഹം ഇപ്പോൾ കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റിരിക്കുന്നത്. പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെയാണ് ഇപ്പോൾ കോഴിക്കോട് നർക്കോട്ടിക്ക് സെല്ലിൽ  അസി.കമ്മിഷണറായി  നിയമനം ലഭിച്ചത്.

നേരത്തെ ഷൊർണ്ണൂർ റെയിൽവേ ഇൻസ്‌പെക്ടറായും, താനൂർ ഇൻസ്‌പെക്ടറായും ജോലി നോക്കിയിട്ടുണ്ട്. തുടർന്നു പാലക്കാട് ക്രൈം ബ്രാഞ്ചിലും, എറണാകുളം ടൗൺ, നോർത്ത് ,പാലാരിവട്ടം, ചേരാനല്ലൂർ, ഏലൂര്,  എന്നീ സ്‌റ്റേഷനുകളിലും ജോലി ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം ഒൻപത് മാസം കേരള പൊലീസ് അക്കാദമിയിലും, കോഴിക്കോട് ക്രൈംബ്രാഞ്ചിലും, പാലക്കാട് ക്രൈംബ്രാഞ്ചിലും ജോലി ചെയ്തു. തുടർന്നു കോഴിക്കോട് മുക്കത്തും പാലക്കാട് ചിറ്റൂരിലും ഇൻസ്‌പെക്ടർ എസ് എച്ച് ഒ ആയി ജോലി ചെയ്തു. തുടർന്നാണ് ഇപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രമസമാധാന പ്രശ്‌നങ്ങളിലും കുറ്റാന്വേഷണത്തിലും ഇദ്ദേഹം ഒരു പോലെ മികവ് തെളിയിച്ചിട്ടുണ്ട്. ഈ മികവ് തന്നെയാണ് ഇപ്പോൾ സ്ഥാനക്കയറ്റത്തിലും പ്രതിഫലിക്കുന്നത്.