Spread the love

കോട്ടയം
വർഗീതക്കെതിരെ ജനമനസുണർത്തി ഡിവൈഎഫ്‌ഐ സെക്കുലർ മാർച്ച്‌ 30ന്‌ ആലപ്പുഴയിൽ സംഘടിപ്പിക്കും. “മതതീവ്രവാദികളുടെ കൊലക്കത്തിക്ക്‌, മതനിരപേക്ഷതയാണ്‌ മറുപടി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. മണ്ണഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന മാർച്ച്‌ ആലപ്പുഴയിൽ സമാപിക്കും. വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുമെന്നും സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്നത്‌ ബോധപൂർവ്വമാ യ സംഭവമാണ്‌. ഇതിലൂടെ വർഗീയത പറഞ്ഞ്‌ ജനങ്ങളെ ഭി ന്നിപ്പിച്ച്‌ കലാപ നീക്കത്തിനാണ്‌ ശ്രമം നടത്തിയത്‌. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ യുവാക്കൾ ജാ ഗരൂഗരാകണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തി ൽ പറഞ്ഞു.
കിഴക്കമ്പലത്ത്‌ നടന്നത്‌ നഗ്‌നമായ നിയമലംഘനമാണ്‌. ട്വന്റി ട്വന്റിക്കും, കിറ്റക്‌സിനും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ലഹരി വസ്‌തുക്കളടക്കം അവിടെ നിന്ന്‌ കണ്ടെടുത്തത്‌ ഗുരുതര വീഴ്ചയായണ്‌. വിഷയത്തിൽ പൊലീസ്‌ അന്വേഷണം നടക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള എല്ലാ ക്രിമിനലുകളും പിടിക്കപ്പെടുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
വർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറി വി കെ സനോജ്‌, കേന്ദ്രകമ്മിറ്റി അംഗം ജയ്‌ക്‌ സി തോമസ്‌, ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌, ജില്ലാ സെക്രട്ടറി സജേഷ്‌ ശശി എന്നിവർ പങ്കെടുത്തു.

video
play-sharp-fill