Spread the love

കോട്ടയം: വൈക്കത്ത് തെരുവുനായ സ്‌കൂട്ടറിന് കുറുകേചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരിക്കേറ്റു. അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗ(26)നാണ് പരിക്കേറ്റത്.

video
play-sharp-fill

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേനട കൊച്ചാലും ചുവടുഭാഗത്താണ് അപകടമുണ്ടായത്.തെരുവുനായ കുറുകേചാടിയതോടെ കാര്‍ത്തിക്കും സ്‌കൂട്ടറും നിലത്തുവീഴുകയായിരുന്നു.

അപകടത്തില്‍ കാര്‍ത്തിക്കിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. വലതുകാല്‍മുട്ടിനും കൈകള്‍ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group