Spread the love

കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 13 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ് , കാർത്തിക , ചങ്ങഴിമറ്റം എന്നീ ഭാ​ഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെയും കാക്കാംതോട് , മഞ്ചാടിക്കര വാണി ഗ്രൗണ്ട് , വട്ടപ്പള്ളി അമ്മൻ കോവിൽ എന്നീ ഭാ​ഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

2) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂഴൂർ ടവർ, മാടപ്പള്ളിമറ്റം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേനാശ്ശേരി, പുതുപ്പള്ളി No: 2, കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

4) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 1 മണി വരെ കാളകെട്ടി എക്സ്ചേഞ്ച്, കാളകെട്ടി അടിവാരം, മാഞ്ഞുകുളം, ചെമ്പംകുളം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

5) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടി ബി റോഡ്, കട്ടക്കയം റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

6) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പാലാകാട്, വിളക്കുമരുത്, വിളക്കുമാടം ബാങ്ക് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5 മണി വൈദ്യുതി മുടങ്ങും.

7) വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള സന്തോഷ് ക്ലബ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.