
ആലപ്പുഴ: പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റില്‍ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.
തലവടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡില്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണ പട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസിയായ രാധികയും ഭർത്താവ് ശശിയുമായി ചേർന്ന് പട്ടിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി.
പിന്നീട് ഗ്രാമപഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്തിന് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പട്ടിയെ ജീവനോടെ പുറത്തെടുത്തത്. പട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ പ്രവർത്തകരായ ശരത്ത്, അനന്തകൃഷ്ണൻ, വിജീഷ് എന്നിവർ നേതൃത്വം വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







