Spread the love

തൃശ്ശൂര്‍ : മണ്ണുത്തി നെല്ലങ്കരയില്‍ പിറന്നാളാഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ​ഗുണ്ടാ സംഘം നടത്തിയ ലഹരിപ്പാര്‍ട്ടിയില്‍ വട്ടുഗുളികയും ഉപയോ​ഗിച്ചെന്ന് പൊലീസ് കണ്ടെത്തല്‍. നൈട്രാ സിപ്പാം എന്ന ഗുളികയാണ് ലഹരികൂട്ടാന്‍ ഉപയോഗിച്ചത്. ലഹരിപ്പാർട്ടി നടന്നത് ക്ലബ്ബല്ലെന്നും ബാങ്ക് ജപ്തി ചെയ്ത് സീല്‍ വച്ച വീടാണെന്നും പൊലീസ് പറഞ്ഞു. ക്ലബ്ബാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികള്‍ നാട്ടുകാരെ കബളിപ്പിച്ചിരുന്നത്.

video
play-sharp-fill

സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ഇതിന്‍റെ കവറുകളും അവശിഷ്ടങ്ങളും കണ്ടെത്തി. സെഡേഷനും മറ്റും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കേണ്ട ഗുളികയാണിത്. പ്രതികളുടെ രക്ത പരിശോധനാ സാംപിളുകള്‍ ലാബിലേക്കയച്ചിട്ടുണ്ട്.

കൊലപാതകശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. രക്ത പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ എക്സൈസ് വകുപ്പുകളും ചുമത്തും. സംഭവത്തില്‍ ആറു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്‌മജിത്ത് ഉള്‍പ്പെടെയാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് നില വീട് കേന്ദ്രീകരിച്ച് ലഹരി സംഘം ക്ലബ്ബ് നടത്തിയിരുന്നുവെന്നും, 30ഓളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.3 പൊലീസ് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാലൊടിഞ്ഞ ബ്രഹ്മജിത്തും ഷാര്‍ബലും മെഡിക്കല്‍ കോളെജിലെ പ്രിസണ്‍ സെല്ലില്‍ ചികിത്സയിൽ കഴിയുകയാണ്.