Spread the love

ചെന്നൈ: ക്യാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതോടെ എയർഇന്ത്യ വിമാനം നിലത്തിറക്കി.

video
play-sharp-fill

മുംബയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർഇന്ത്യയുടെ 639 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
വിമാനം സുരക്ഷിതമായി മുംബയില്‍ തിരിച്ചിറക്കിയതായും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും ക എയർഇന്ത്യ വക്താവ് അറിയിച്ചു.

അപ്രതീക്ഷിത തടസം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതർ ഇന്നലെ രാത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 27ന് രാത്രി 11. 50നാണ് വിമാനം പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനുശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബയിലേക്ക് തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രാത്രി 12.47ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.