
എറണാകുളം: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരിയില്‍ നിന്നാണ് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
അഞ്ചു ലക്ഷം രൂപയുടെ എല്‍എസ്ഡി സ്റ്റാമ്പുകള്‍, 567 ഗ്രാം കഞ്ചാവ്, 21.55 ഗ്രാം എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. പ്രതികളായ മൂന്നുപേരെ വാഹന സഹിതമാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.
പശ്ചിമ കൊച്ചിയിലെ വിദ്യാര്‍ത്ഥികളേയും ടൂറിസ്റ്റുകളേയും ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍എസ്ഡി സ്റ്റാമ്പുകള്‍ കൊറിയര്‍ വഴിയും സിന്തറ്റിക്ക് ഡ്രഗ്‌സുകള്‍ ബാംഗ്ലൂരില്‍നിന്ന് നേരിട്ട് എത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.







