Spread the love

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിക്കകത്ത് പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. വിഎം സുധീരന്‍ ആശയപരമായി പ്രശ്‌നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീര്‍ന്നു. വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്‌നം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കും. ആരോപണം ഭയന്ന് പിന്മാറില്ല. വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

video
play-sharp-fill

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനത്തിലേക്ക് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അറിവോടെയല്ല ബജറ്റിലെ പ്രഖ്യാപനമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎം സുധീരന്‍ മുഖ്യമന്ത്രി വിഡി സതീശന് കത്തയച്ചിരുന്നു.