Spread the love

 

തിരുവനന്തപുരം: കുട്ടനാട് താലൂക്കിന് ജൂൺ 29-ന് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്നുണ്ടായ പരാമർശം രാഷ്ട്രീയ വിവാദത്തിലേക്ക്. കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും അതിന് പിന്നാലെ നടത്തിയ കമന്റുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

video
play-sharp-fill

മൂലം വള്ളംകളി ദിനമായ ജൂൺ 29-ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റെജി ചെറിയാൻ നിയമസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതിന് മറുപടിയായി പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി.

എന്നാൽ മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി, സമീപത്തിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ വൈറലായതോടെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളും വിവാദവും ശക്തമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച് റെജി ചെറിയാനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരാമർശം തനിക്ക് വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരണം തേടുമെന്നും മുന്നണിയിലും ഇക്കാര്യം ഉന്നയിക്കുമെന്നും റെജി ചെറിയാൻ വ്യക്തമാക്കി.

“ഞാൻ മുന്നണിക്കകത്തുള്ള എംഎൽഎയാണ്. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ല. കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രാദേശിക അവധി അനുവദിക്കുമെന്നാണ് പ്രതീക്ഷ,” റെജി ചെറിയാൻ കൂട്ടിച്ചേർത്തു.