Spread the love

ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കുന്ന ശീലമുള്ളവരാകും പലരും. എന്നാൽ ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നതിന് ഗുണങ്ങള്‍ ഉള്ളത് പോലെ ദോഷങ്ങളുമുണ്ട്.ഈ ശീലം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

video
play-sharp-fill

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിച്ച്‌ നിർത്തണം. ഇത് ശരീരത്തില്‍ നിന്ന് രാത്രിയുള്ള ജലത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് വായ വരണ്ടതായി അനുഭവപ്പെടുകയോ, മരുന്നു കഴിക്കുകയോ വേണമെങ്കില്‍ വെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ല.വെള്ളം മാത്രമല്ല ഉറങ്ങുന്നതിന് മുൻപ് ചായ, മദ്യം, ജ്യൂസ് എന്നിവയൊന്നും ഉപയോഗിക്കാതിരിക്കുക. ശരീരത്തില്‍ ജലത്തിന് പ്രാധാന്യമുണ്ടെങ്കിലും രാത്രിയില്‍ വിശ്രമമാണ് പ്രധാനം. കിടക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രശങ്ക ഉറക്കത്തെ തടസപ്പെടുത്തുന്നു.

ചിലർക്ക് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നീട് നല്ലപോലെ ഉറങ്ങാൻ സാധിക്കാതെ വരാറുണ്ട്. ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് സ്‌ട്രെസ്സ് വർദ്ധിപ്പിക്കാനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി കുറയ്ക്കാനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല, പലവിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ്, ചർമ്മത്തില്‍ പ്രായം തോന്നിപ്പിക്കാല്‍, അമിതവണ്ണം എന്നിവയിലേയ്ക്കും ഉറക്കക്കുറവ് നയിക്കുന്നു. mഉറക്കത്തിന് രണ്ട് മണിക്കൂർ മുൻപ് വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയയ്ക്കും ഗുണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടുള്ള കാലാവസ്ഥയിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ വെള്ളം കുടിച്ച്‌ ശരീരത്തിലെ ഈർപ്പം നിലനിർത്തുക. ഐസ് ക്യൂബുകള്‍ കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിന് കൂടുതല്‍ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെൻസ് ചെയ്ത് എടുക്കുന്നു. അതിനാല്‍, ശരീരത്തില്‍ നിന്നും ദുഷിപ്പ് പോകാനും നല്ല ശാന്തമായി കിടന്ന് ഉറങ്ങാനും കിടക്കുന്നതിന് കുറച്ച്‌ സമയം മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും.