Spread the love

കോട്ടയം: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോട്ടയം ജില്ലാ പ്രസിഡന്റായി സണ്ണി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ രൂപീകരിച്ച പുതിയ ജില്ലാ കൗണ്‍സിലാണ് സണ്ണി തോമസിനെ പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

video
play-sharp-fill

45 വര്‍ഷമായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഇദ്ദേഹം ആര്‍ജെഡിയുടെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാനാണ്.

ജില്ലയില്‍ നിന്നും സംസ്ഥാന കൗണ്‍സിലേക്ക് അഡ്വ. ബെന്നി കുര്യന്‍, പീറ്റര്‍ പന്തലാനി, ജോസ് മടുക്കക്കുഴി, റ്റി.കെ. ബാലചന്ദ്രന്‍, ജ്യോതി ഇ.ആര്‍. എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 50 അംഗ ജില്ലാ എക്സിക്യൂട്ടീവിനെയും പുതുതായി തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ ഷാജി തോമസ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ റ്റി.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു.
ജേര്‍ജ് മാത്യു, ജോണ്‍ മാത്യു മൂലയില്‍, ബെന്നി സി ചീരഞ്ചിറ, ജോര്‍ജുകുട്ടി

ഞള്ളാനി, കെ.ഇ. ഷെറീഫ്, ബിജി പീറ്റര്‍, സുരേഷ് പുഞ്ചക്കോട്ടില്‍. എം.കെ. അനില്‍കുമാര്‍, പ്രിന്‍സ് തോട്ടത്തില്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു.