Spread the love

വെച്ചൂർ :അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 794 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് ബുധനാഴ്ച (ജൂൺ 11 ) തുടക്കമാകും.

video
play-sharp-fill

അന്നേദിവസം വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്. ഫാ. പോൾ ആത്തപ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് . മരണ വാർഷികം അനുസ്മരിച്ച് 794 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച.

തിരുശേഷിപ്പ് വണക്ക ദിനമായ 12 ന് വൈകിട്ട് 5.ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ഫ്രെഡി കോട്ടൂർ നേതൃത്വം നൽകും. ഫാ.ഷെറിൻ മാടവന വചനസന്ദേശം നൽകും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുശേഷിപ്പ് പ്രദക്ഷിണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനാൾ ദിനമായ 13 ന് രാവിലെ 6.ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിപ്പ്. 10.30ന് നേർച്ചസദ്യ വെഞ്ചരിക്കും.

തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജിതിൻ ഞവരക്കാട്ട് നേതൃത്വം നൽകും. ഫാ.ടോം താടിക്കാരൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 ന് ദിവ്യബലി, കൊടിയിറക്ക് എന്നിവയാണ് പ്രധാന തിരുക്കർമങ്ങൾ.