play-sharp-fill
ലാൽ സിംഗ് ഛദ്ദ നഷ്ടപ്പെടുത്തരുതെന്ന് ഹൃത്വിക് ; ട്രെൻഡിങ്ങായി ബോയ്കോട്ട് ‘വിക്രം വേ​ദ’

ലാൽ സിംഗ് ഛദ്ദ നഷ്ടപ്പെടുത്തരുതെന്ന് ഹൃത്വിക് ; ട്രെൻഡിങ്ങായി ബോയ്കോട്ട് ‘വിക്രം വേ​ദ’

ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നല്ല റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും പ്രേക്ഷകരെ തിയേറ്ററുകളിൽ നിറയ്ക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ ചിത്രത്തിന് പിന്തുണയുമായി ഹൃത്വിക് റോഷൻ രംഗത്തെത്തിയിരുന്നു. ഇതൊരു മനോഹരമായ സിനിമയാണെന്നും,നഷ്ടപ്പെടുത്തരുത് എന്നുമാണ് അദ്ദേഹം കുറിച്ചത്. ഇതിന് പിന്നാലെ, ഹൃത്വിക് റോഷന്‍റെ പുതിയ ചിത്രമായ വിക്രം വേദയും ബഹിഷ്കരണ ആഹ്വാനത്തെ അഭിമുഖീകരിക്കുകയാണ്. 

ആമിർ ഖാന്‍റെ ചിത്രത്തെ പിന്തുണയ്ക്കുന്നവരെ ബഹിഷ്കരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. വിക്രം വേദ തമിഴ് ചിത്രത്തിന്‍റെ റീമേക്ക് ആണെന്നും വെറുതെ പണം പാഴാക്കേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. വിജയ് സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ഹൃത്വിക് റോഷനൊപ്പം സെയ്ഫ് അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്ത മാസം 30 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് ഈ ബഹിഷ്കരണ ആഹ്വാനം ഒരു തലവേദനയാകുമോ എന്ന് കാത്തിരുന്ന് കാണാം.