video
play-sharp-fill

ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദേശപ്രകാരമെന്ന് പെന്റഗൺ ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തി ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ് കോടതി : തെളിയിക്കപ്പെട്ടാൽ ട്രംപിന് ലഭിക്കുക മരണശിക്ഷ വരെ

ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദേശപ്രകാരമെന്ന് പെന്റഗൺ ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തി ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ് കോടതി : തെളിയിക്കപ്പെട്ടാൽ ട്രംപിന് ലഭിക്കുക മരണശിക്ഷ വരെ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി.

ഇവരുടെ വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ ആസൂത്രിത കൊലപാതകം എന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹൻദിസും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അബു മഹ്ദി അൽ മുഹൻദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്റ്റ് വാറന്റ്
പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്ന് പെന്റഗൺ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തനാണ് സുലൈമാനി. ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്‌സിന്റെ തലവനാണ്.

യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി ട്രംപാണു ആക്രമണത്തിന് ഉത്തരവിട്ടതെന്നു പെന്റഗൺ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ ഫ്‌ളോറിഡയിൽ അവധി ആഘോഷിക്കുന്ന ട്രംപ് യുഎസ് പതാക ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അബു മഹ്ദി അൽ മുഹന്ദിസ് പ്രമാദമായ നിരവധി കേസുകളിൽ കുവൈത്ത് പരമോന്നത കോടതി ശിക്ഷിച്ച പിടികിട്ടാപ്പുള്ളിയായിരുന്നുവെന്നാണ് റപ്പോർട്ടുകൾ. 1985 മെയ് 24നു അന്നത്തെ കുവൈത്ത് അമീർ ആയിരുന്ന ഷൈഖ് ജാബിർ അൽ അഹമദ് അൽ സബാഹിനെ ബോംബാക്രമണത്തിൽ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അബു മഹ്ദി അൽ മുഹന്ദിസ്.

ഇതോടൊപ്പം 1985 ൽ രാജ്യത്തെ അമേരിക്കൻ, ഫ്രഞ്ച് എംബസികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തിയതിലും ഇയാളുടെ പങ്ക് തെളിഞ്ഞിരുന്നു. സംഭവത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കും ഏറ്റിരുന്നു.

ഈ കുറ്റകൃത്യങ്ങളിൽ മഹദിയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ ഇയാളുടെ അഭാവത്തിൽ കുവൈത്ത് കോടതി ഇയാൾക്കെതിരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.എന്നാൽ ശിക്ഷ വിധിച്ച് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇയാളെ പിടികൂടി ശിക്ഷ നടപ്പാക്കാൻ കുവൈത്തിനു സാധിച്ചിരുന്നില്ല.