സന്തോഷ്‌മോനെ…. മറക്കില്ല ഒരിക്കലും നിന്നെ…! മിണ്ടാപ്രാണിക്കപ്പുറം നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവൻ; കാറിടിച്ച് ജീവൻ നഷ്ടമായ നാലുവയസുകാരൻ നായയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കടുവാക്കുളത്തെ ഓട്ടോ ബ്രദേഴ്‌സ്
കോട്ടയം: സന്തോഷ്‌മോനെ…. ആര് വിളിച്ചാലും വാലും കുണുക്കിയെത്തിയിരുന്ന നാലുവയസുകാരനായ നായ.
ഇന്നവനെയോർത്ത് ഇന്ന് കടുവാക്കുളംക്കാരുടെ മനസ് നീറുകയാണ്.
മിണ്ടാപ്രാണിക്കപ്പുറം നാട്ടുകാരുടെ എല്ലാമായിരുന്ന സന്തോഷ്‌മോന് കഴിഞ്ഞദിവസം കാറിടിച്ചാണ് ജീവൻ നഷ്ടമായത്. അവനെ ജീവന് തുല്യം സ്നേഹിച്ച കടുവാക്കുളത്തെ ഓട്ടോ ബ്രദേഴ്‌സ് സന്തോഷ്‌മോന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
നാലു വർഷം മുൻപാണ് നായ കടുവാക്കുളത്ത് എത്തിയത്. അന്ന് മുതല്‍ കവലയിലും പരിസര പ്രദേശങ്ങളിലും എപ്പോഴും നായയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് ഭക്ഷണവും വെള്ളവും നല്‍കി. പിന്നീട് ഏവരുടെയും പ്രിയങ്കരനായി മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്‌സിൻ, കുത്തിവെയ്പ്പ് എന്നിവയും എടുത്തിരുന്നു. ഫ്‌ലെക്‌സ് ബോർഡ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികളും യാത്രക്കാരും നായയുടെ വിയോഗ വാർത്തയും അറിഞ്ഞത്.