play-sharp-fill
ദുർഗാ ദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോയെടുത്ത വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് മതവികാരം  വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി

ദുർഗാ ദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോയെടുത്ത വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി

സ്വന്തം ലേഖകൻ

കൊച്ചി:നവരാത്രി ദിനത്തിൽ ഫോട്ടോ ഷൂട്ടിലൂടെ ദുർഗാദേവിയെ അപമാനിച്ചെന്ന പരാതിയിൽ വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു. ആലുവാ സ്വദേശിനിയായ ദിയ ജോൺസണെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് പൊലീസ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം സംഭവം വിവാദമായതോടെ നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും അറിയിച്ച് യുവതി രംഗത്ത് എത്തിയിരുന്നു.

കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽനിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികൾക്കുണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദിയ ജോൺസൺ പ്രതികരിച്ചു.