Wednesday, April 22, 2026

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂലൈ 20 നു മുന്‍പ് അപേക്ഷിക്കാം; വിശദവിവരങ്ങൾ ഇങ്ങനെ

Spread the love

കോട്ടയം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ജൂലൈ സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
https://app.srccc.in/register വഴിയോ തിരുവനന്തപുരം എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വഴിയോ ജൂലൈ 20 നു മുന്‍പ് അപേക്ഷിക്കണം.

വിശദവിവരത്തിന് www.srccc.in എ്ന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0471 2570471, 9846033001.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group