Spread the love

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ ദൃശ്യങ്ങൾ വിവോ ഫോണിൽ ഉപയോഗിച്ച സമയം കോടതി പ്രവർത്തിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

video
play-sharp-fill

2021 ജൂലൈ 19ന് ഉച്ചയോടെയാണ് കോടതി നടപടികൾ ആരംഭിച്ചതെന്ന് കണ്ടെത്തി. ദൃശ്യങ്ങൾ ഫോണിൽ കണ്ട ദിവസം രാവിലെ വിചാരണക്കോടതി പ്രവർത്തിച്ചില്ലെന്ന നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

ദൃശ്യങ്ങൾ ജഡ്ജി കണ്ടെന്ന വാദം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ദൃശ്യങ്ങൾ ജഡ്ജി കണ്ടുവെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ദൃശ്യങ്ങൾ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പലതവണ ചോദിച്ചിട്ടുണ്ടെന്നും വിചാരണക്കോടതി ജഡ്ജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group