
സ്വന്തം ലേഖകൻ
പത്തനംതിട്ട : പലതവണ പീഡിപ്പിച്ചശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും മറ്റും നൽകി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ നാരായണന്റെ മകൻ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയുടെ പരാതിയിൽ കീഴ്വയ്പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പിടിയിലായിരിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം ചെയ്ത ശേഷം പലയിടങ്ങളിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി .
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ചശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വെച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ ഓൺലൈനിലും ഫേസ്ബുക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മലപ്പുറത്തെ വീട്ടിൽ നിന്നും പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.







