ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പിന്റെ കാലാവധി കഴിഞ്ഞു: സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകുന്നത് മുടങ്ങി: വിദ്യാർത്ഥികൾ അടക്കം ലക്ഷക്കണക്കിന് ആളുകൾ വലയുന്നു.
തിരുവനന്തപുരം :വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരുടെ ഡിജി റ്റൽ ഒപ്പുകളുടെ കാലാവധി തീർന്നതോടെ പൊതുജനങ്ങൾക്ക് ആവശ്യമുള്ള 24 സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകാനാവാതെ പ്രതിസന്ധി.
പ്രഫഷനൽ കോഴ്സുകൾക്കും പ്ലസ് വണിനുമുള്ള പ്രവേശനത്തിനും മറ്റും സർട്ടിഫിക്കറ്റുകൾ ആവശ്യമായ സമയമായതിനാൽ നൂറു കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സ്ഥി തിയാണ്.
ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി സർട്ടിഫിക്കറ്റുകൾക്കായി ലഭിക്കുന്ന അപേക്ഷകൾ പരി ശോധിച്ച ശേഷമാണ് ഉദ്യോഗ സ്‌ഥർ ഡിജിറ്റൽ ഒപ്പ് കംപ്യൂട്ടർ സംവിധാനം വഴി രേഖപ്പെടുത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു രണ്ടു വർഷം കൂടുമ്പോൾ പുതുക്കണം. സംസ്ഥാന ഐടി മിഷനും റവന്യു വകുപ്പി ന്റെ ഐടി സെല്ലുമാണ് ഡിജി റ്റൽ ഒപ്പു പുതുക്കി നൽകാൻ നടപടി സ്വീകരിക്കേണ്ടത്.
Third Eye News Live
0