
ആലപ്പുഴ: നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺ മാൻ അടക്കം അഞ്ചു പേർ പ്രതികൾ. പ്രത്യേക അന്വേഷണസംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനിൽകുമാർ, സന്ദീപ്, വരുൺ, വിപിൻ,ഷൈജു എന്നിവരാണ് പ്രതികൾ.
വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രതി ചേർക്കപ്പെട്ട അഞ്ചു പേർക്കെതിരെയും വകുപ്പ് തല നടപടിക്കും പ്രത്യേക അന്വേഷണസംഘം ശിപാർശ ചെയ്തിട്ടുണ്ട്. ശിപാർശ ഇന്ന് തന്നെ ഡിജിപിക്ക് കൈമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഡി തോമസ് എംഎൽഎ ഉൾപ്പടെ മർദനമേറ്റവർ തങ്ങളെ അഞ്ചു പേർ മർദിച്ചിരുന്നു. രണ്ടു പേരുടെ പേരിലെ കേസ് എടുത്തിട്ടുള്ളു എന്നാണ് പറഞ്ഞിരുന്നത്.
എ.ഡി തോമസ്, അജയ് ജോയൽ കുര്യാക്കോസ്, ദൃശ്യങ്ങൾ പകർത്തിയ ജോജി എന്നിവരുടെ മൊഴികളാണ് അന്വേഷണ സംഘം എടുത്തിരുന്നത്. ജോജിയുടെ ഫോൺ മുമ്പ് തന്നെ പൊലീസ് കസ്റ്റഡയിൽ എടുത്തിരുന്നു.







