എം.സി റോഡിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്; അപകടം തെള്ളകത്ത്

എം.സി റോഡിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്; അപകടം തെള്ളകത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. എറണാകുളം സ്വദേശികളായ രോഹിത്, ആന്റണി എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും എത്തിയ കാറും, കോട്ടയം ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ എത്തിയ ടിപ്പറും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് കയറിയ കാർ കണ്ട് ടിപ്പർ ഡ്രൈവർ വെട്ടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും രണ്ടു വാഹനങ്ങളുടെയും അമിത വേഗം കാരണം ഇതിന് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വാഹനങ്ങളും നേർക്കുനേർ ഇടിച്ചതിനെ തുടർന്ന്, ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

എം.സി റോഡിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് തെള്ളകം. ഇവിടെ പൊലീസ് പരിശോധന ശക്തമാക്കിയെങ്കിൽ മാത്രമേ അപകടം ഒഴിവാക്കാൻ സാധിക്കൂ.