Spread the love

കോട്ടയം: ജില്ലയിൽ ലഭിച്ച വ്യാപകമായ വേനൽമഴയുടെ പശ്ചാത്തലത്തിൽ അടുത്ത 11 ദിവസങ്ങൾ അതിനിർണായകമാണെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, തുടങ്ങിയവ പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. നിലവിൽ സംസ്ഥാനത്ത് ഈഡിസ് കൊതുകളുടെ വ്യാപനം വലിയ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ് ഇത് ആരോഗ്യപ്രവർത്തകർക്ക് ഒരു വെല്ലുവിളിയാണ്. വൈറസുള്ള പ്രദേശത്ത് വാഹകരായ കൊതുക് കൂടുന്നത് അതിവേഗത്തിലുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കും.

video
play-sharp-fill

അതേസമയം, പ്രഥമം പ്രതിരോധം’ എന്ന പേരിൽ 2 ആഴ്ച നീളുന്ന പ്രത്യേക ക്യാംപെയ‌ിന് ആരോഗ്യവകുപ്പ് ജില്ലയിൽ ആരംഭിച്ചു. ജില്ലയിൽ ഈ മാസം മാത്രം 6 ഡെങ്കിപ്പനി കേസുകളും 48 മഞ്ഞപ്പിത്തം കേസുകളും റിപ്പോർട്ട് ചെയ്തു. കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം ജലാശയങ്ങളിലേക്കും സ്രോതസ്സുകളിലേക്കും എത്തുന്നതിനാൽ എലിപ്പനിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. എലിപ്പനി ബാധിതരുടെ എണ്ണം 7 ആയി ഉയർന്നിട്ടുമുണ്ട്. ഇടവേളകളായി മഴ പെയ്യുന്നതിനാൽ റബർ, പൈനാപ്പിൾ തോട്ടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളും, വെള്ളം കെട്ടിനിൽക്കുന്ന തോടുകളും ചതുപ്പുകളും കൊതുകുകളുടെ വ്യാപനം വർധിപ്പിക്കാൻ ഇടയാക്കുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകൾ ഇത്തവണ ജില്ലയിൽ വളരെ കുറവാണ്. എന്നാൽ വരും ദിവസങ്ങളിൽ പനി ബാധിതരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും അതിൽ ഡെങ്കിപ്പനി ബാധിതർ ഉണ്ടാകാമെന്നുമാണ് സൂചനയുണ്ട്.
മഴക്കാല രോഗങ്ങൾ തടയുക എന്നതാണ് ‘പ്രഥമം പ്രതിരോധം’ എന്ന ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ മഴക്കാലപൂർവ ശുചീകരണം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ മരുന്നു വിതരണം എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ ചെയ്യുന്നത്. കൂടാതെ ജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികളും ഉണ്ടാകും. പ്രദേശത്തെ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പ്രവർത്തനങ്ങൾ വീടുകൾ തലത്തിൽ തന്നെ ആരംഭിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫിസുകളിൽ ശനിയാഴ്ചകളിലും വീടുകളിൽ ഞായറാഴ്‌ചയും ഡ്രൈഡേ ആചരിക്കണമെന്നും, വീടിനകത്തെ ചെടികൾ വച്ചിരിക്കുന്ന കുപ്പികളിലോ ചട്ടികളിലോ വെള്ളം തങ്ങി നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ ഹോട്സ്പോട്ടുകൾ- എരുമേലി, കോട്ടയം നഗരസഭ, വാഴപ്പള്ളി, പാറത്തോട്, പനച്ചിക്കാട്, രാമപുരം, കരൂർ, മുണ്ടക്കയം, കോരുത്തോട്, കൊഴുവനാൽ, ഈരാറ്റുപേട്ട, ചിറക്കടവ്, എലിക്കുളം, വാകത്താനം, വെല്ലൂർ, വെച്ചൂർ, കുറിച്ചി, വിജയപുരം, പൂഞ്ഞാർ, തലയാഴം, ചിറക്കടവ്, എന്നീ സ്ഥലങ്ങളാണ്.