
കൽപ്പറ്റ: കഞ്ചാവും എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംക്കുഴി എന്ന പ്രദേശത്തുവെച്ചാണ് മൂന്നംഗ സംഘം പൊലീസിന്റെ വലയിലായത്.
ചുള്ളിയോട് പുത്തൻവീട്ടില്‍ മുഹമ്മദ് ഷിനാസ് (25), അമ്പലവയല്‍ ആയിരം കൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിജാസ് (24), മലപ്പുറം കാടഞ്ചേരി നടുവില്‍കരിമാൻകുഴിയില്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് (22) എന്നിവരാണ് പിടിയിലായത്.
0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം കുടുങ്ങിയത്. സംശയാസ്പദമായ രീതിയില്‍ പൊലീസ് കണ്ടെത്തിയ മൂവർസംഘത്തെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് യുവാക്കളെ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







