play-sharp-fill
14-ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 500 കടന്നു

14-ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 500 കടന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നടക്കുന്ന മേള ആദ്യ ദിവസങ്ങളിൽ തന്നെ 500 രജിസ്‌ട്രേഷൻ പിന്നിട്ടു.

വിവിധ വിഭാഗങ്ങളിലായി 270 സിനിമകൾ പ്രദർശിപ്പിക്കുന്ന മേളയുടെ ഓൺലൈൻ, ഓഫ്ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൈരളി തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിൽ ഒഫ് ലൈൻ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. www.idsffk.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന ഓൺലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group