ജീവപര്യന്തം പോര; നിഷാമിന് വധശിക്ഷ നൽകണം; സർക്കാർ സുപ്രീം കോടതിയിൽ

ജീവപര്യന്തം പോര; നിഷാമിന് വധശിക്ഷ നൽകണം; സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്ര ബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.

ചന്ദ്രബോസ് വധം മനസാക്ഷിമെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയുമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം ശരി വെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ശിക്ഷയിലൂടെ നന്നാവുമെന്ന് കരുതുന്നവർക്കാണ് ജീവപര്യന്തം.. ശിക്ഷയിലൂടെ മാറ്റം ഉണ്ടാവുന്ന വ്യക്തിയല്ല നിഷാം എന്നാണ് സർക്കാർ വാദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :