കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല; കാലിലെ കെട്ടിൽ ദുരൂഹത; 13 കാരൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല; കാലിലെ കെട്ടിൽ ദുരൂഹത; 13 കാരൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

Spread the love

ഇടുക്കി: 13കാരനെ വീടിന്റെ ടെറസില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ അബദ്ധത്തില്‍ കുടുങ്ങിയതല്ലെന്നും കയറില്‍ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവ സ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു.

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡിനെയാണ് കഴിഞ്ഞ ദിവസം കയര്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ദുപ്പട്ടയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു.

ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജെറോള്‍ഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.