Spread the love

ഇടുക്കി: ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറില്‍ പതിനാറുകാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിൻ ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

video
play-sharp-fill

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എഡ്വിൻ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെ വിവരമറിഞ്ഞ് ഫയർഫോഴ്സും വെള്ളത്തൂവല്‍ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.