Spread the love

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഇരുവരും താലിച്ചാർത്തിയത്. നാളുകളായി പ്രണയത്തിലായിരുന്ന ഇവർ ഒടുവിൽ വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ആരാധകരും സുഹൃത്തുക്കളും.

video
play-sharp-fill

നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത് അമേയയുടെ കടന്നുവരവാണെന്ന് ജിഷിൻ മുൻപ് തുറന്നുപറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ പ്രണയദിനത്തിൽ ജിഷിൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജിഷിന്റെ രണ്ടാം വിവാഹം ഗുരുവായൂരിൽ വെച്ച് നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group