കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തുന്നു; തീരുമാനം ദീപാവലിയോടനുബന്ധിച്ച്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയേക്കും. ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാബിനറ്റ് അംഗീകാരം നൽകിയാൽ വിരമിച്ച ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനത്തെ തുടർന്ന് വർധിപ്പിച്ച ക്ഷാമബത്ത നൽകുന്നത് കേന്ദ്രസർക്കാർ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടർന്ന് ജൂലൈയിലാണ് ക്ഷാമബത്ത നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്.

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വർധിപ്പിച്ച ക്ഷാമബത്ത നൽകുന്നത് മരവിപ്പിച്ചത്. തുടർന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ ക്ഷാമബത്ത നൽകാൻ തീരുമാനിക്കുകയായിരുന്നു.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page