സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും; മലയോര മേഖലകളിൽ ജാ​ഗ്രതാ നിർദേശം; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് . മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കും.

ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്.

ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page