Spread the love

കോട്ടയം : കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു.

video
play-sharp-fill

ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്.

യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.