Spread the love

കൊച്ചി: കേരളക്കരയെ ഞെട്ടിച്ച കേസാണ് ഷാരോണ്‍ വധക്കേസ്. കേസിന്റെ വിവരങ്ങള്‍ മലയാളികള്‍ ഞെഞ്ചിടിപ്പോടെയാണ് അറിഞ്ഞത്. അത്രയും ക്രൂരമായാണ് പ്രതി ഗ്രീഷ്മ കാമുകനെ കൊലപ്പെടുത്തിയത്.

video
play-sharp-fill

പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലർത്തി കഷായ ചലഞ്ച് എന്ന വ്യാജേന കുടിപ്പിച്ച്‌ ഷാരോണിനെ ഇഞ്ചിഞ്ചായി പ്രതി കൊല്ലുകയായിരുന്നു.

ഇപ്പോഴിതാ പ്രതി ഗ്രീഷ്മക്കെതിരെ നടി പ്രിയങ്ക രംഗത്ത് വന്നിരിക്കുകയാണ്. ഇവരെ എല്ലാം എന്തിനാണ് ജയിലിലേക്ക് അയക്കുന്നത്. ഇങ്ങനെയുള്ളവരെ സ്‌പോട്ടില്‍ തന്നെ കൊന്നു കളയണം. എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്ന് പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ…എന്നും നടി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ നാട്ടിലെ നിയമങ്ങള്‍ മാറണം. എന്നാല്‍ മാത്രമാണ് ഇങ്ങനെയുള്ളവർ എല്ലാം പഠിക്കുകയൂള്ളൂ. ഗ്രീഷ്മയെ പോലെയുള്ളവരെ എല്ലാം സ്‌പോട്ടില്‍ കൊല്ലണമെന്നേ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച്‌ നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള്‍ തിരിച്ചുവരാനോ? സ്‌പോട്ടില്‍ ചെയ്യണം.

മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സ്‌പോട്ടില്‍ കൊല്ലണം. അല്ലാതെ അവരെ ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കില്‍ അവരെ ഒക്കെ ആ സ്‌പോട്ടില്‍ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം’, എന്നാണ് പ്രിയങ്ക പറഞ്ഞത്.

ഒരു സിനിമയുടെ പ്രമോഷൻറെ ഭാഗമായി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീഡീയോ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച്‌ കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

2022 ഒക്ടോബർ 14 നാണ് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച്‌ ഷാരോണ്‍ ആശുപത്രിയിലാവുന്നത്. ഒക്ടോബർ 25 നാണ് യുവാവ് മരിക്കുന്നത്. ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്സി റേഡിയോളജി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു.

2021 ലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ശേഷം ഇരുവരും പള്ളിയിലും അമ്പലത്തിലും വച്ച്‌ താലി കെട്ടി. ഗ്രീഷ്മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്മാറാൻ ഷാരോണ്‍ തയ്യാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.

കഴിഞ്ഞ മാസമാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹർജി നല്‍കി. പ്രതി നല്‍കിയ അപ്പില്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.